അമലയില്‍ ആത്മഹത്യാപ്രതിരോധദിനാചരണം
അമല മെഡിക്കല്‍ കോളേജ് മനോരോഗവിഭാഗം നടത്തിയ ആത്മഹത്യാപ്രതിരോധദിനാചരണത്തിന്‍റെ
ഉദ്ഘാടനം അമേരിക്കയിലെ ബെല്ലാര്‍മിന്‍ യൂണിവേഴ്സിറ്റി പ്രൊഫസ്സര്‍ ഫാ.ജോണ്‍ പോഴത്ത് പറമ്പില്‍ നിര്‍വ്വഹിച്ചു. അമല ജോയിന്‍റ് ഡയറക്ടര്‍മാരായ ഫാ.ഡെല്‍ജോ പുത്തൂര്‍, ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.രാജേഷ് ആന്‍റോ, എച്ച്.ഒ.ഡി. ഡോ.ഷൈനി ജോണ്‍, ഡോ.വിനീത് ചന്ദ്രന്‍, ഡോ.ആയിഷ ഷെറിന്‍, സൈക്കോളജിസ്റ്റ് നിജി വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തിന്‍റെ ഭാഗമായി നടത്തിയ മത്സരങ്ങളില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.