"WORLD SIGHT DAY" -ബോധവൽക്കരണ ക്ലാസ്സ്

  • October 09, 2024

"WORLD SIGHT DAY" -ബോധവൽക്കരണ ക്ലാസ്സ്

അമല ഗ്രാമ പദ്ധതിയുടെ കീഴിൽ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് നേത്ര രോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ "WORLD SIGHT DAY" യുടെ ഭാഗമായി കുട്ടികളുടെ നേത്ര പരിചരണം എന്ന വിഷയത്തെപറ്റി അമല ഗ്രാമ പദ്ധതിയുടെ കീഴിൽ വരുന്ന അഡാട്ട്, കൈപറമ്പ് പഞ്ചായത്തുകളിലെ അംഗണവാടി ടീച്ചർമാർക്കും, സ്കൂൾ ടീച്ചർമാർക്കും ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ജോയിൻ്റ് ഡയറക്ടർ ഫാ . ആന്റണി  മണ്ണുമെൽ  CMI യും രണ്ട് പഞ്ചായത്തുകളിൽ നിന്ന് ഓരോ അംഗണവാടി ടീച്ചർമാരും ചേർന്ന് ദീപം തെളിയിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. നേത്ര രോഗ വിഭാഗത്തിന്റെ  ഡിപ്പാർട്ട്മെന്റിന്റെ മേധാവി  ഡോ . ലതിക സ്വാഗതം പറഞ്ഞു. ഡോ  തനുശ്രീ, ഡോ ജിജി, ഡോ . ലതിക എന്നിവർ ക്ലാസ്സ് എടുത്തു. ഡോ  തനുശ്രീ നന്ദി പറഞ്ഞുകൊണ്ട് പരിപാടി അവസാനിച്ചു.