"WORLD MOSQUITO DAY " ദിനാചാരണവും ബോധവത്കരണ ക്ലാസ്സും

  • Home
  • News and Events
  • "WORLD MOSQUITO DAY " ദിനാചാരണവും ബോധവത്കരണ ക്ലാസ്സും
  • August 18, 2024

"WORLD MOSQUITO DAY " ദിനാചാരണവും ബോധവത്കരണ ക്ലാസ്സും

AMFACC- Aedes mosquito free Amala Campus Campain നും അമല ഗ്രാമയും സംയോജിച് 18/08/24 രാവിലെ 10:30 നു അടാട്ട് ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിലെ വി. വി ഗവണ്മെന്റ് സ്കൂളിൽ വെച്ച് "WORLD MOSQUITO DAY " ദിനാചാരണവും, ഡെങ്കിപനിയെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സും, World mosquito day യുടെ ഭാഗമായി st'george school പുറ്റേക്കരയിലും, അടാട്ട് ഗ്രാമ പഞ്ചായത്ത്‌ രണ്ടാം വാർഡിലും നടത്തിയ നടത്തിയ വിവിധമത്സരങ്ങളുടെ സമ്മാനദാനവും നടത്തി.യോഗത്തിൽ അടാട്ട് ഗ്രാമപഞ്ചായത്ത്‌ രണ്ടാം വാർഡ് മെമ്പർ ശ്രീമതി നിഷ പ്രഭാകരൻ സ്വാഗതം ആശംസിക്കുകയും. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ലീല രാമകൃഷ്‌ണൻ ഉദ്ഘാടനം നിർവഹിക്കുകയും, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അസോസിയേറ്റ് ഡയറക്ടർ ഫാദർ. ഷിബു പുത്തൻപുരയ്ക്കൽ അദ്ധ്യക്ഷനായി സംസാരിക്കുകയും, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം endomologist ശ്രീ. മുഹമ്മദ്‌ റാഫി ഡെങ്കിപനിയെ കുറിച്ചും അത് പരത്തുന്ന Aedes കൊതുകുകളെ കുറിച്ചും വിഷയ അവതരണം നടത്തുകയും ചെയ്തു. തുടർന്ന് രണ്ടാം വാർഡിലെ 30 ഓളം വീടുകൾ സന്ദർശിച്ചു കൊതുകുകൾ വളരാൻ സാധ്യത ഉള്ള ഇടങ്ങൾ കണ്ടെത്തുകയും ടെസ്റ്റിനായി സാമ്പിളുകൾ ശേഖരിക്കുകയും, കൊതുക് വളരുന്ന സാഹചര്യങ്ങളെ കുറിച്ച് വീടുകളിലെ അംഗങ്ങക്കു ബോധവത്കരണം നൽകുകയും ചെയ്തു