- November 14, 2024
"WORLD IMMUNIZATION"-ബോധവൽക്കരണ ക്ലാസ്സ്
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി വേലൂർ ഗ്രാമ പഞ്ചായത്ത്, വേലൂർ കുടുംബ ആരോഗ്യ കേന്ദ്രം, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം സംയുക്തമായി വേലൂർ പഞ്ചായത്തിലെ PHC യിൽ വച്ച് 13/11/2024 ബുധനാഴ്ച്ച രാവിലെ 10:00 മണിക്ക് "WORLD IMMUNIZATION" ൻ്റെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തി. തുടർന്ന് 12:00 വരെ പീഡിയാട്രിക്സ്, ഗൈനക്കോളജി വിഭാഗത്തിൻ്റെ സൗജന്യ പരിശോധന തളിർ BUDS സ്കൂളിൽ വച്ച് നടന്നു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടർമാരായ Dr.അൽക്ക, Dr. നിവ്യ, Dr. കേറോൾ മരിയ എന്നിവർ ക്ലാസ്സ് എടുക്കുകയും, പരിശോധന നടത്തുകയും ചെയ്തു. വേലൂർ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഫാറൂഖ് സ്വാഗതം പറഞ്ഞു.