അമലയില്‍ ആരോഗ്യദിനാചരണത്തിന് നഴ്സുമാരുടെ സ്ക്കൂട്ടര്‍ റാലി

  • Home
  • News and Events
  • അമലയില്‍ ആരോഗ്യദിനാചരണത്തിന് നഴ്സുമാരുടെ സ്ക്കൂട്ടര്‍ റാലി
  • April 05, 2025

അമലയില്‍ ആരോഗ്യദിനാചരണത്തിന് നഴ്സുമാരുടെ സ്ക്കൂട്ടര്‍ റാലി

അമല മെഡിക്കല്‍ കോളേജില്‍ ആരോഗ്യദിനാചരണത്തിന്‍റെ ഭാഗമായി നടത്തിയ നഴ്സുമാരുടെ സ്ക്കൂട്ടര്‍ റാലിയുടെ ഫ്ളാഗ് ഓഫ് ജില്ലാ ആരോഗ്യവിഭാഗം ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.അനൂപ് നിര്‍വ്വഹിച്ചു. അടാട്ട് ഹെല്‍ത്ത് സെന്‍റര്‍ മെഡിക്കല്‍ ഓഫീസ്സര്‍ ഡോ.ഷെറി മടത്തിപ്പറമ്പില്‍ രാഘവന്‍ മുഖ്യപ്രഭാഷണം നടത്തി. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.രാജേഷ് ആന്‍റോ, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റ്ര്‍ ടെസ്സ ജോസ് എന്നിവര്‍ പ്രസംഗിച്ചു. ആര്‍ത്താറ്റ് അമല ഗ്യാസ്ട്രോ സെന്‍റര്‍, പൂങ്കുന്നം ഡേ കെയര്‍ ഓങ്കോളജി സെന്‍റര്‍, ശോഭമാള്‍ എന്നിവിടങ്ങളില്‍ കിഡ്നി സ്ക്രീനിംഗ് ക്യാമ്പും ഫ്ള്ഷ് മോബും നടത്തി.