
- March 08, 2025
അമല മെഡിക്കൽ കോളേജിൽ ലോക വനിതാദിനം
ലോക വനിത ദിനത്തോടനുബന്ധിച്ച് അമല മെഡിക്കൽ കോളേജിൽ നടത്തിയ വിവിധ ടാലൻറ് മത്സരങ്ങളുടെ ഉദ്ഘാടനവും സമ്മാനദാനവും ചലച്ചിത്ര താരം മാളവിക നായർ നിർവഹിച്ചു. അമല ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ സി. എം. ഐ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പി. ബി. ഷിജി. സീനിയർ സിവിൽ പോലീസ് ഓഫീസർ ഐ. എ. ഷീജ എന്നിവർ സെൽഫ് ഡിഫൻസ് ക്ലാസ് നയിച്ചു. ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് ഫിനർഗിവ് ആലപ്പാട്ട് നന്ദി പറഞ്ഞു.