അമലയില്‍ 60 കാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗുകള്‍ നല്‍കി

  • Home
  • News and Events
  • അമലയില്‍ 60 കാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗുകള്‍ നല്‍കി
  • May 04, 2023

അമലയില്‍ 60 കാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗുകള്‍ നല്‍കി

അമല കാന്‍സര്‍ ആശുപത്രിയില്‍ നടത്തിയ 30ാമത്തെകേശദാനംസ്നേഹദാനം പരിപാടിയിലൂടെ 60 പേര്‍ക്ക് വിഗ്ഗുകള്‍ ദാനം ചെയ്തു. ചടങ്ങിന്‍റെ ഉദ്ഘാടനവും കേശദാനം നടത്തിയ സംഘടനകള്‍ക്കുള്ള മെമെന്‍റോ വിതരണവും തൃശ്ശൂര്‍  പ്രസ്സ് ക്ലബ് പ്രസിഡന്‍റ് ഒ. രാധിക നിര്‍വ്വഹിച്ചു. ഇതിനോടകം 3 വയസ്സ് മുതല്‍ 70 വയസ്സുവരെയുള്ള 12000 പേര്‍ കേശദാനം നടത്തുകയും 1294 പേര്‍ക്ക്  15,000/ രൂപ വിലയുള്ള  വിഗ്ഗുകള്‍ ദാനം ചെയ്യുകയും ചെയ്തു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ത്ഥികളും സംഘടനകളും വ്യക്തികളുമടങ്ങിയ 250ഓളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, സംഘാടകനായ ഫാ.ജെയ്സണ്‍ മുണ്ടډാണി, ആലുവ സ്നേഹതീരം അഡ്മിനിസ്ട്രേറ്റര്‍ ഫാ.സണ്ണി ജോസഫ്, ഡോ.രാകേഷ് എല്‍.ജോണ്‍, പി.കെ. സെബാസ്റ്റ്യന്‍, ലയണസ് മഫി ഡെല്‍സണ്‍,  പി.ആര്‍.ഒ. ജോസഫ് വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.