- August 19, 2024
മൂലയൂട്ടലിനെ പറ്റിയുള്ള ബോധവൽക്കരണ ക്ലാസ്സ്@ വേലൂർ കുട്ടംകുളം അംഗണവാടി
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി 19/8/2024 തിങ്കളാഴ്ച്ച രാവിലെ 10: 30 ക്ക് വേലൂർ കുട്ടംകുളം അംഗണവാടിയുടെ കീഴിൽ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പീഡിയാട്രിക്സ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കുട്ടംകുളം അംഗണവാടിയുടെ പരിധിയിൽ വരുന്ന കുട്ടികളുടെ അമ്മമാർക്കും, മുതിർന്ന സ്ത്രീകൾക്കും സംയുക്തമായി മൂലയൂട്ടലിനെ പറ്റിയുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തി. Dr. ജാസ്മിൻ ക്ലാസ്സ് എടുത്തു. തുടർന്ന് കുട്ടികൾക്കായുള്ള "ബേബി കിറ്റ്" വിതരണം ചെയ്തു.