അമലയില്‍ വയോസൗഖ്യം പദ്ധതിക്ക് തുടക്കം

  • Home
  • News and Events
  • അമലയില്‍ വയോസൗഖ്യം പദ്ധതിക്ക് തുടക്കം
  • February 13, 2025

അമലയില്‍ വയോസൗഖ്യം പദ്ധതിക്ക് തുടക്കം

അമല നഗര്‍: വയോജനങ്ങളുടെ സമഗ്ര ആരോഗ്യപരിപാലനം ലക്ഷ്യമിട്ടുകൊണ്ട് അമല മെഡിക്കല്‍ കോളേജ് ജെറിയാട്രി വിഭാഗം ആരംഭിച്ച വയോസൗഖ്യം പദ്ധതിയുടെയും മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് നടത്തിയ ഹെല്‍ത്ത് ചെക്ക് അപ് ക്യാമ്പിന്‍റെയും ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം സംസ്ഥാന പ്രസിഡന്‍റ് അലക്സാണ്ടര്‍ സാം, ഫോറം ജില്ല സെക്രട്ടറി ജോയ് മണ്ണൂര്‍, അമല മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.രാജേഷ് ആന്‍റോ, ജെറിയാട്രി വിഭാഗം മേധാവി ഡോ.എസ്.അനീഷ്, പി.ആര്‍.ഒ.ജോസഫ് വര്‍ഗ്ഗീസ്, അസിസ്റ്റ്ന്‍റ് പ്രൊഫസ്സര്‍ ഡോ.നയന സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. ആരോഗ്യബോധവല്‍ക്കരണം, ഹെല്‍ത്ത് ചെക്ക് അപ് എന്നിവയും നടത്തി. മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ പങ്കെടുത്തു.