- March 17, 2024
അമല ട്രോമാ കോഴ്സ് ശില്പശാല
റോഡ് അപകടങ്ങളിൽ പെട്ട് ഗുരുതരപരിക്കുമായി വരുന്ന രോഗികൾക്ക് എത്രയും വേഗം വിദഗ്ധ ചികിത്സ ഉറപ്പിക്കുന്ന അമല ട്രോമാ കെയർ സെന്റർ ഉടൻ പ്രവർത്തനം ആരംഭിക്കും.അതിനോട് അനുബന്ധിച്ച് ട്രോമ കെയർ ഡോക്ടർമാർക്ക് പ്രത്യേക പരിശീലനമാണ് ഈ ശില്പശാല കൊണ്ട് ഉദ്ദേശിച്ചത്. അമല ഡയറക്ടർ ഫാദർ ജൂലിയസ് അറക്കൽ ഉദ്ഘാടനം ചെയ്ത ശില്പശാലയിൽ പോളി ട്രോമാ കെയർനെ കുറിച്ച് ഡോക്ടർ വിനു വിപിൻ.ഡോക്ടർ ജോ എന്നിവർ ക്ലാസുകൾ എടുത്തു. തുടർന്നു നടന്ന പ്രാക്ടിക്കൽ ക്ലാസുകളിൽ നട്ടെല്ലിന് പരിക്ക്, വയറിന് പരിക്ക്, നെഞ്ചിന് പരിക്ക്, എന്നീ വിഷയങ്ങളിൽ ചെയ്യേണ്ട ആവശ്യസേവനങ്ങളെ പറ്റി വിദഗ്ധർ ക്ലാസുകൾ എടുത്തു. വിവിധ ഡിപ്പാർട്ട്മെന്റുകളിൽ നിന്നും 75 ഓളം ഡോക്ടർമാർ പങ്കെടുത്തു.