അമലയില്‍ ആത്മഹത്യാവിരുദ്ധദിനാചരണം
അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ ആത്മഹത്യാവിരുദ്ധദിനാചരണത്തിന്‍
റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.രാജേഷ് ആന്‍റോ, സൈക്യാട്രി വിഭാഗം മേധാവി ഡോ.ഷൈനി ജോണ്‍, സീനിയര്‍ റെസിഡന്‍റുമാരായ ഡോ.വിനീത് ചന്ദ്രന്‍, ഡോ.രേഷ്മ സൂസന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു. പോസ്റ്റര്‍ പ്രസന്‍റേഷന്‍, ഫ്ളാഷ് മോബ്, ബോധവല്‍ക്കരണം എന്നിവയും നടത്തി.