അമല ശ്രവണ സൗഹൃദം മെഡിക്കൽ ക്യാമ്പ്

  • Home
  • News and Events
  • അമല ശ്രവണ സൗഹൃദം മെഡിക്കൽ ക്യാമ്പ്
  • November 20, 2024

അമല ശ്രവണ സൗഹൃദം മെഡിക്കൽ ക്യാമ്പ്

അമല മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ, ഇ. എൻ.ടി വിഭാഗങ്ങൾ സംയുക്തമായി മുതിർന്ന പൗരന്മാരിൽ കണ്ടുവരുന്ന കേൾവിക്കുറവിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ വേണ്ടി അമല ശ്രവണ സൗഹൃദം മെഡിക്കൽ ക്യാമ്പ് അമല ചെറുപുഷ്പം RHTC യിൽ വച്ച് നടത്തി. വേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. T.R ഷോബി ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. അമല മെഡിക്കൽ കോളേജ് ജോയിൻ്റ് ഡയറക്ടർ ഫാദർ ഷിബു പുത്തൻപുരക്കൽ അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി Dr. C.R സാജു, വേലൂർ 13 -)o വാർഡ് മെമ്പർ ശ്രീ. ജോയ്, ഇ. എൻ.ടി വിഭാഗം പ്രൊഫസർ Dr. അർജ്ജുൻ ജി മേനോൻ , സീനിയർ റസിഡൻ്റ് Dr. നിഷ ടി എന്നിവർ സംസാരിച്ചു. തുടർന്ന് സൗജന്യമായി കേൾവി പരിശോധന മെഡിക്കൽ ക്യാമ്പ് നടത്തി.