സ്പെഷ്യൽ സ്കൂൾ കുട്ടികളോടൊത്ത് ഫിസിയോ തെറാപ്പി ദിനാചരണം.
ലോക ഫിസിയോതെറാപ്പി ദിനാചരണത്തി
ൻ്റെ ഭാഗമായി എരനെല്ലൂർ ഇൻഫൻ്റ് ജീസസ് സ്പെഷ്യൽ സ്കൂളി
ലെ വിദ്യാർത്ഥികൾക്ക് അമല മെഡിക്കൽ കോളേജ് ഫിസിയോ തെറാപ്പി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സൗജന്യ ഫിസിയോതെറാപ്പി പരിശീലനവും ബോധവൽകരണ പരിപാടികളും നടത്തി.അമല മെഡിക്കൽ കോളേജ് ജോയിൻറ് ഡയറക്ടർ , ഫാ. ജെയ്സൺ മുണ്ടൻമാണി സി.എം.ഐ. , ഫിസിയോതെറാപ്പി വിഭാഗം മേധാവി, ശ്രീമതി സുമി റോസ്, സ്‌കൂൾ പ്രിൻസിപ്പൽ, സിസ്റ്റർ കൊച്ചുത്രേസ്യ വടക്കൻ
എന്നിവർ, സമൂഹത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കു
ട്ടികളുടെ ജീവിതനിലവാരം ഉയർത്തു
ന്നതിൽ ഫിസിയോതെറാപ്പിയുടെ പ്രാ
ധാന്യത്തെക്കുറിച്ച് പ്രസംഗി
ചു.അധ്യാപകരുടെ മാർഗനിർദേശത്തോടെ
അമലയിലെ ഫിസിയോതെറാപ്പി ടീം അംഗങ്ങൾ ഓരോ വിദ്യാർത്ഥിയുടെയും ചലനശേഷി
, പേശികളുടെ ശക്തി, ഏകോപനം, സന്
തുലിതാവസ്ഥ എന്നിവയുൾപ്പെടെ വി
ദ്യാർത്ഥികളുടെ ശാരീരിക കഴിവു
കളും പരിമിതികളും വിലയിരുത്തി. തുടർന്ന്, ഒരോ വിദ്യാർത്ഥിയുടെയും ആവശ്യങ്ങൾക്
കനുസരിച്ചുള്ള വ്യായാമങ്ങളെക്കു
റിച്ച് അധ്യാപകർക്ക് പരിശീലനം
നൽകുകയും വിദ്യാർത്ഥികളുടെ ശാരീരിക പ്
രവർത്തനവും മൊത്തത്തിലുള്ള ക്ഷേ
മവും മെച്ചപ്പെടുത്തുന്ന എളുപ്പമായ വ്യായാമങ്ങൾ വിദ്യാ
ർത്ഥികളെ പരിശീലിപ്പിക്കുകയും ചെയ്തു.സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥകളോടൊത്തുള്ള കലാപരിപാടികളും മധുരം പങ്കുവയ്ക്കലും ലോക ഫിസിയോ തെറാപ്പി ദിനാചരണത്തെ കൂടുതൽ അർത്ഥപൂർണ്ണമാക്കി.