- January 02, 2025
അമലയിലെ ഗവേഷക സ്നേഹദാസിന് സയന്‍സ് സ്ലാമില്‍ ഒന്നാം സ്ഥാനം
കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ലൂക്ക സയന്‍സ് പോര്‍ട്ടലും ചേര്‍ന്ന് കേരളത്തിലെ വിവിധമേഖലകളിലായ് ആയിരത്തോളം ഗവേഷകരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ "സയന്‍സ് സ്ലാമില്" അമല കാന്‍സര്‍ റിസേര്‍ച്ച് സെന്‍ററിലെ സ്നേഹദാസ് ഒന്നാം സമ്മാനം നേടി. മുപ്പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്കാരം. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു, മുന്‍മന്ത്രി തോമസ് ഐസക് മുതലായവര്‍ പങ്കെടുത്ത പാലക്കാട് ഐ. ഐ. ടി. യില്‍ വെച്ച് നടന്ന പരിപാടിയിലാണ് അവാര്‍ഡ് ദാനം നടന്നത്. കീമോതെറാപ്പി ചികിത്സമൂലം ഹ്യദയത്തിനേല്‍ക്കുന്ന ക്ഷതങ്ങള്‍ക്ക് പരിഹാരമായി ഗുച്ചി എന്ന കാശ്മീര്‍ കൂണിനെക്കുറിച്ച് ഡോ. ജനാര്‍ദ്ദനന്‍റെ കീഴില്‍ ഗവേഷണ വിദ്യാര്‍ത്ഥിയാണ് സ്നേഹ. ഒരു കഥ പറയും പോലെ തന്‍റെ ഗവേഷണം പൊതു ജനങ്ങള്‍ക്ക് മുന്നില്‍ ലളിതമായി അവതരിപ്പിച്ചാണ് സ്നേഹദാസ് ഒന്നാം സമ്മാനം നേടിയത്.