- June 03, 2024
അമലയില്‍ ആധുനിക റോബോട്ടിക് സര്‍ജറി മെഷീന് സ്ഥാപിച്ചു
തൃശ്ശൂരിലെ ആദ്യത്തേതും കേരളത്തിലെ തന്നെ രണ്ടാമത്തേതുമായ മാക്കോ ഓര്‍ത്തോസ്പൈന്‍ റോബോട്ടിക് സര്‍ജറി മെഷീന് അമല മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ചു. സര്‍ജറി പ്ലാനിനുള്ള കൂടുതല്‍ കൃത്യത, പൊസിഷനിംഗ്, 3ഉ സി.ടി. അധിഷ്ഠിത പ്ലാനിംഗ്, സമയലാഭം, ഡാറ്റ അനലിറ്റിക്സ്, ഡോക്ടറുടെ എഫിഷ്യന്‍സി കൂട്ടുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നീ ഘടകങ്ങള്‍ സംയോജിപ്പിച്ചാണ് മാക്കോ സ്മാര്‍ട്ട് റോബോട്ടിക് നിര്‍മ്മിച്ചിരിക്കുന്നത്. ആശിര്‍വ്വാദകര്‍മ്മം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ജോയിന്റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, പ്രോഗ്രാം ചീഫ് ഡോ.സ്കോട്ട് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.