- June 22, 2024
വായനയും ലൈബ്രറികളുടെ നല്ല ഉപയോഗവും പുരോഗതിയുടെയും സംസ്കാരത്തിന്റെയും ഗതി നിര്‍ണ്ണയിക്കും: ബെന്യാമിൻ
വായനയും ലൈബ്രറികളുടെ നല്ല ഉപയോഗവും സംസ്കാരത്തിന്റെയും പുരോഗതിയുടെയും ഗതി നിര്‍ണ്ണയിക്കുമെന്നും സമൂഹത്തിൽ ജനാധിപത്യവും സമാധാനവും നിലനിര്‍ത്തുന്നതിനും അനിവാര്യമാണെന്ന് പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ അഭിപ്രായപ്പെട്ടു.അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ കീഴിലുള്ള മെഡിക്കൽ കോളേജ്, നഴ്സിങ്ങ് കോളേജ്, നഴ്സിങ്ങ് സ്കൂള്‍, പാരാ മെഡിക്കൽ, ആയുര്‍വേദം എന്നീ പഠന വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ വായനാവാരാഘോഷവും “വായനയും ആരോഗ്യവും” എന്ന വിഷയത്തിലുള്ള സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മനുഷ്യ മനസ്സുകളിൽ നന്മയും ധാര്‍മ്മിക ബോധവും സഹാനുഭൂതിയും നിറയ്ക്കാനാവുന്ന വായന ചെറുപ്പത്തിൽ തന്നെ ആരംഭിക്കുന്നതാണ് നല്ലതെന്നും അത് ജീവിതകാലം മുഴുവൻ തുടരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അമലയിലെ അദ്ധ്യാപകരായ ഡോ. അജിത്ത് ടി. എ., ഡോ. മിനി കരിയപ്പ, ഡോ. ലില്ലി പുഷ്പം, ലൈബ്രേറിയന്‍ ഡേവിസ് കെ.ഓ. എന്നിവര്‍ എഴുതിയ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനവും നിര്‍വ്വഹിച്ചു.. ഫാ. ഡെല്‍ജോ പുത്തൂര്‍ സി.എം.ഐ., ഫാ. ആന്റണി പെരിഞ്ചേരി സി.എം.ഐ., ഫാ. ആന്റണി മണ്ണുമ്മൽ സി.എം.ഐ. എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റു വാങ്ങി. വിവിധ കോളേജുകളിലെ നല്ല വായനക്കാര്‍ക്കുള്ള “ഫാ. ഗബ്രിയേൽ ബെസ്റ്റ് ലൈബ്രറി യൂസർ അവാര്‍ഡുകളും വായനാവാരത്തോടനുബന്ധിച്ച് വിദ്യാർത്ഥികള്‍ക്കും, അദ്ധ്യാപര്‍ക്കും, ജീവനക്കാര്‍ക്കുമായി സംഘടിപ്പിച്ച പുസ്തക പരിചയമത്സരം, പ്രശ്നോത്തരി എന്നിവയിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു.അമല ഡയറക്റ്റർ ഫാ. ജൂലിയസ് അറയ്ക്കൽ അധ്യക്ഷത വഹിച്ചു.പ്രൊഫസ്സറും ചീഫ് ലൈബ്രേറിയനുമായ ഡോ. എ.റ്റി. ഫ്രാന്‍സിസ് പി.എന്‍. പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. വായന പ്രതിജ്നയ്ക്ക് നേതൃത്വം നല്കി.അമലയിലെ മെഡിക്കൽ ഓങ്കോളജിസ്റ്റും എഴുത്തുകാരനുമായ ഡോ. സുനു ലാസര്‍ സിറിയക് “വായനയും ആരോഗ്യവും” എന്ന വിഷയത്തിൽ സെമിനാര്‍ അവതരിപ്പിച്ചു.അസോസിയേറ്റ് ഡയറക്റ്റര്‍ ഫാ. ആന്റണി മണ്ണുമ്മൽ, സി.എം.ഐ., കോളേജ് മേധാവികളായ ഡോ. ബെറ്റ്സി തോമസ്, റവ. സി. ലിത ലിസ്ബത്ത്, ഡോ. സാവിത്രി എം.സി., റവ.സി. മിനി എസ്.സി.വി., റവ. ഡോ. ഓസ്റ്റിന്‍, സെന്തോമാസ് കോളേജ് ലൈബ്രേറിയന്‍ സാന്‍ജോ ജോസ്, വിദ്യാര്‍ഥി യൂണിയന് ഭാരവാഹികളായ ചിത്ര പി. രാജ്, അലീന മണ്ണനാൽ ജിജി, എയ്ഞ്ചല്‍ റോസ്, ശ്രീലേഖ ഇ.എസ്., സ്നേഹ കെ.എസ്. എന്നിവര്‍ പ്രസംഗിച്ചു.കോര്‍ഡിനേറ്റര്‍ ഗ്ലാഡിസ് ജോര്‍ജ്ജ് സ്വാഗതവും, ജോ. കോര്‍ഡിനേറ്റര്‍ ഡേവിസ് കെ.ഒ. നന്ദിയും പറഞ്ഞു.