- March 17, 2024
അമലയിൽ റേഡിയോളജി കോൺഫറൻസ്
അമല മെഡിക്കൽ കോളേജ് നടത്തിയ റേഡിയോളജി കോൺഫറൻസ് ഓസ്റ്റിയോ ഓർക്കസ്ട്ര - അപ്ഡേറ്റ്സ് ഓൺ ഓസ്റ്റിയോ പോറോസിസ് കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. അമല ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സി. എം. ഐ , ജോയിന്റ് ഡയറക്ടർ ഫാ. ജെയ്സൺ മുണ്ടൻമാണി സി. എം. ഐ , പ്രിൻസിപ്പൽ ഡോ.ബെറ്റ്സി തോമസ്, ഡോ. ദീപ്തി രാമകൃഷ്ണൻ, ഡോ.രാജേഷ് ആന്റോ, ഡോ.റോബർട്ട് പി അമ്പൂക്കൻ, ഡോ. ആൻസ്റ്റീൻ ജോസ് എന്നിവരും പ്രസംഗിച്ചു. ഡെക്സ സ്കാൻ - ബി. എം. ഡി ടെസ്റ്റ് തൃശ്ശൂർ പാലക്കാട് മലപ്പുറം ജില്ലകളിൽ വച്ച് ആദ്യമായി അമലയിൽ തുടങ്ങിയത് രോഗികൾക്ക് വളരെയധികം പ്രയോജനപ്പെടുമെന്ന് വിദഗ്ധ ഡോക്ടർമാർ അഭിപ്രായപ്പെട്ടു.