- September 30, 2024
ലോക റാബീസ് ദിനത്തിന്റെ ഭാഗമായുള്ള റാലിയും, ബോധവൽക്കരണ ക്ലാസ്സും നടത്തി
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ 30/9/2024 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് വേലൂർ ഗ്രാമപഞ്ചായത്തിൽ സെന്റ് . സേവ്യേഴ്സ് യു .പി സ്കൂളിൽ വച്ച് ലോക റാബീസ് ദിനത്തിന്റെ ഭാഗമായുള്ള റാലിയും, ബോധവൽക്കരണ ക്ലാസ്സും നടത്തി. AIMS കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടർ ശ്രുതി ക്ലാസ്സ് എടുത്തു. വേലൂർ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ഫാറൂഖ്, വേലൂർ പഞ്ചായത്ത് വാർഡ് 7 മെമ്പർ ശ്രീമതി വിജിനി റാലി ഉദ്ഘാടനം ചെയ്തു. സെന്റ് . സേവ്യേഴ്സ് സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ.ജോൺ സ്വാഗതം പറഞ്ഞു