അമല മെഡിക്കൽ കോളജിന്റെ അംഗീകാര സമർപ്പണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു.

  • Home
  • News and Events
  • അമല മെഡിക്കൽ കോളജിന്റെ അംഗീകാര സമർപ്പണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു.
  • August 13, 2024

അമല മെഡിക്കൽ കോളജിന്റെ അംഗീകാര സമർപ്പണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു.

അമല മെഡിക്കൽ കോളജിന്റെ അംഗീകാര സമർപ്പണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു. ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ മികവുകൾക്ക് അമല മെഡിക്കൽ കോളേജ് കൈവരിച്ച 8 ദേശീയ അംഗീകാരങ്ങൾ ബഹുമാനപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാടിന് സമർപ്പിച്ചു ആരോഗ്യ സംരക്ഷണത്തിലും നഴ്സിംഗ് മികവിലും മെഡിക്കൽ വിദ്യാഭ്യാസ രംഗത്തും ഉയർന്ന നിലവാരം നൽകുന്നതിനുള്ള സുപ്രധാന അംഗീകാരങ്ങളാണ്  കൈമാറിയത് വിവിധ വകുപ്പ്  മേലധ്യക്ഷന്മാരും സ്റ്റാഫ് അംഗങ്ങളും ചേർന്ന് സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. .ചാവറ  കുര്യാക്കോസ് അച്ഛൻ തെളിച്ച മാർഗ്ഗദീപത്തിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്ന അമല മെഡിക്കൽ കോളേജിൻറെ പ്രവർത്തനങ്ങളെ ഗവർണർ മുക്തകണ്ഠം അഭിനന്ദിച്ചു  അമല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫാദർ ജോസ് നന്തിക്കര അധ്യക്ഷനായിരുന്നു എംഎൽഎ സേവിയർ ചിറ്റിലപ്പള്ളി ആരോഗ്യ സർവകശാല വൈസ് ചാൻസലർ ഡോക്ടർ മോഹനൻ കുന്നുമ്മൽ പ്രിൻസിപ്പൽ ഡോക്ടർ ബെറ്റിസി തോമസ് ഡയറക്ടർ ഫാദർ ജൂ ലിയസ് അറക്കൽ, ഫാ .ഡെൽജോ പുത്തൂർ എന്നിവർ പ്രസംഗിച്ചു