- September 13, 2023
അമലയില്‍ സ്പെഷ്യാലിറ്റി ഫിസിയോ യൂണിറ്റ് ആരംഭിച്ചു
അമല മെഡിക്കല്‍ കോളേജില്‍ ബ്രസ്റ്റ് കാന്‍സര്‍ സര്‍ജറിക്ക് ശേഷമുള്ള ബുദ്ധിമുട്ടുകള്‍ക്കും, നടുവേദന, വാതരോഗങ്ങള്‍ എന്നിവക്കും പ്രത്യേകമായി ആരംഭിച്ച സ്പെഷ്യാലിറ്റി ഫിസിയോതെറാപ്പി യൂണിറ്റിന്‍റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ജോയിന്‍റ് ഡയറക്ടര്‍ ഫാ.ജെയ്സണ്‍ മുണ്ടന്‍മാണി, ഫിസിയോ തെറാപ്പിസ്റ്റുമാരായ സുമി റോസ്, സിസ്റ്റര്‍ സബിന എന്നിവര്‍ പ്രസംഗിച്ചു.