- July 20, 2024
സൗജന്യ മെഗാ ക്യാമ്പ് @ P.M.L.P സ്കൂൾ , കിരാലൂർ
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി വേലൂർ ഗ്രാമപഞ്ചായത്തിന്റെയും, വേലൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെയും,കിരാലൂർ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെയും,അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കമ്യൂണിറ്റി മെഡിസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 20/7/2024 ശനിയാഴ്ച രാവിലെ 10:00 am മുതൽ 1.30 pm വരെ കിരാലൂർ P.M.L.P സ്കൂളിൽ വെച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പും, ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പും, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെയും, ത്വക്ക് പരിശോധന വിഭാഗത്തിന്റെയും പരിശോധന ക്യാമ്പും നടത്തി. പ്രസ്തുത മെഡിക്കൽ ക്യാമ്പ് ബഹുമാനപെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷോബി ടി. ആർ ഉദ്ഘാടനം ചെയ്തു. അമല കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടർ ശ്രുതി, വേലൂർ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഫാറൂക്ക്, വേലൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കർമ്മല ജോൺസൺ എന്നിവർ സംസാരിച്ചു.