
- July 07, 2024
ഫാർമക്കോളജി വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി പരിശീലന പരിപാടി നടത്തി
അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഫാർമക്കോളജി വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി എത്തിക്സ്, ക്ലിനിക്കൽ പ്രാക്ടീസ്, ബയോമെഡിക്കൽ, ഹെൽത്ത് റിസർച്ച് നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയെക്കുറിച്ച് ഒരു പരിശീലന പരിപാടി സംഘടിപ്പിച്ചു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവ. ഫാ . ജൂലിയസ് അറക്കൽ CMI ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അസോസിയേറ്റ് ഡയറക്ടർ റവ . ഫാ.ആൻ്റണി മണ്ണുമ്മേൽ സി.എം.ഐ, പ്രിൻസിപ്പൽ ഡോ.ബെറ്റ്സി തോമസ്, ഫാർമക്കോളജി വിഭാഗം മേധാവി , ഓർഗനൈസിംഗ് ചെയർപേഴ്‌സൺ ഡോ. പത്മജ ജി നായർ, ഓർഗനൈസിങ്ങ് സെക്രട്ടറി, ഡോ. വി.കെ പ്രതിഭ, ജോയിന്റ് സെക്രട്ടറി ഡോ. ബോണി രാജൻ എന്നിവർ ആശംസകൾ നേർന്നു. റിസോഴ്സ് പേഴ്സൺമാരായി മംഗലാ പുരത്തെ കസ്തൂർബ മെഡിക്കൽ കോളേജിൽ നിന്നുള്ള ഡോ. അശോക് ഷേണായി (ഫാർമക്കോളജി പ്രൊഫസർ), ഡോ. അനിമേഷ് ജെയിൻ (പ്രൊഫസർ ഓഫ് കമ്മ്യൂണിറ്റി മെഡിസിൻ) എന്നിവർ പങ്കെടുത്തു .ഇൻ-ഹൗസ് സ്പീക്കർമാരായി ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സോജൻ ജോർജ്ജ്, മെഡിക്കൽ ഓങ്കോളജി അസോസിയേറ്റ് പ്രൊഫസർ ഡോ. സുനു ലാസർ സിറിയക് എന്നിവർ പങ്കെടുത്തു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഫാക്കൽറ്റികളും പാലക്കാട് പാലന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ എത്തിക്‌സ് കമ്മിറ്റി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.