അമല മെഡിക്കൽ കോളേജ് ഫാർമസിസ്റ്റ് ദിനാചരണo

  • Home
  • News and Events
  • അമല മെഡിക്കൽ കോളേജ് ഫാർമസിസ്റ്റ് ദിനാചരണo
  • September 25, 2024

അമല മെഡിക്കൽ കോളേജ് ഫാർമസിസ്റ്റ് ദിനാചരണo

ലോക ഫാർമസിസ്റ്റ്  ദിനാചരണത്തിൻ്റെ ഭാഗമായി അമല മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫാർമസിസ്സ്റ്റുകൾ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി, ലോകാരോഗ്യ ആവശ്യങ്ങളിൽ ഫാർമസിസ്റ്റുകളുടെ പങ്കിനെ അടിസ്ഥാനമാക്കി ഫ്ലാഫ് മോബും, റാലിയും, ബലൂൺ റിലീസിങ്ങും നടത്തി. ഫാർമസിസ്റ്റുകളെ അഭിനന്ദിച്ചു കൊണ്ട്  ജോയിൻ്റ് ഡയറക്ടർ ഫാദർ ജെയ്സൺ മുണ്ടൻമാണി സി.എം.ഐ.  സംസാരിച്ചു. 170 അംഗങ്ങളുള്ള അമല ഫാർമസി സ്റ്റാഫ് അംഗങ്ങൾക്ക് വെൽനസ്സ് പരിപാടികളും നടത്തി. രാവിലെ 11:30 നു നടന്ന കലാപരിപാടികൾക്ക്   ചീഫ് ഫാർമസിസ്റ്റ് ഡോക്ടർ ലിജോ ജേക്കബ്, ഫാർമസി ഇൻ ചാർജ് സിസ്റ്റർ മിൽഡ, സ്റ്റാഫ് കോ ഓർഡിനേറ്റർ, ശ്രീമതി വിൻസി എന്നിവർ നേതൃത്വം നൽകി.  ജോയിൻ് ഡയറക്ടർമാരായ, ഫാദർ ആൻ്റണി പെരിഞ്ചേരി, ഫാ. ഷിബു പുത്തൻ പുരയ്ക്കൽ, ഫാദർ ആൻ്റണി മണ്ണുമുൽ ബ്രദർ ജിയോ പാറയ്ക്ക എന്നിവരും  അനേകം  രോഗികളും കൂട്ടിയിരിപ്പുകാരും ദൃശ്യവിരുന്നിന് സാക്ഷ്യം വഹിച്ചു.