
- July 01, 2024
അമലയില്‍ പാരാമെഡിക്കല്‍ ഡിപ്ലോമ വിതരണം
അമല മെഡിക്കല്‍ കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ ഗവണ്മെന്റ് അംഗീകൃത പാരാമെഡിക്കല്‍ കോഴ്സ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിപ്ലോമ വിതരണം ജൂബിലി മെഡിക്കല്‍ കോളേജ് റേഡിയോളജി പ്രൊഫസ്സര്‍ ഡോ.ടി.ജി.അഭിലാഷ് ബാബു നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ആന്റണി മണ്ണുമ്മല്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.രാജേഷ് ആന്റോ, കോഴ്സ് പ്രിന്‍സിപ്പള്‍ ഡോ.എം.സി.സാവിത്രി, ബയോകെമിസ്ട്രി മേധാവി ഡോ.ജോസ് ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്സര്‍ അഡ്വ.ശാന്തി പോള്‍, വിദ്യാര്‍ത്ഥി പ്രതിനിധി മേഘ്ന എന്നിവര്‍ പ്രസംഗിച്ചു.