- April 27, 2024
പകൽവീട് അംഗങ്ങൾക്ക് സൗജന്യ ഫിസിയോ തെറാപ്പി പരിശീലനം
അമല നഗർ: അമല മെഡിക്കൽ കോളേജ്, ഫിസിയോതെറാപ്പി വിഭാഗത്തിൻ്റെ സേവനങ്ങൾ സമൂഹത്തിലെ കൂടുതൽ വ്യക്തികൾക്ക് ലഭ്യമാക്കുന്നതിൻ്റെ ഭാഗമായി, അടാട്ട് പകൽ വീട്ടിലെ അംഗങ്ങൾക്കായി സൗജന്യ ഫിസിയോ തെറാപ്പിയും വാർദ്ധക്യത്തിൽ വീഴാതിരിക്കാനുള്ള പ്രത്യേക പരിശീലനവും ബോധവൽക്കരണ ക്ലാസ്സും നടത്തി. അടാട്ട് പകൽ വീട്ടിൽ വച്ചു നടത്തിയ സമ്മേളനത്തിൽ പഞ്ചായത്ത് വാർഡ് മെമ്പർ, മിനി സൈമൺ സ്വാഗതം പറഞ്ഞു. ഉച്ചക്കു രണ്ടുമണിക്കു നടന്ന മീറ്റിങ്ങിൽ, അമല മെഡിക്കൽ കോളേജ് ജോയിൻ്റ് ഡയറക്ടർ ഫാ. ജെയ്സൺ മുണ്ടൻമാണി സി.എം.ഐ., അമല മെഡിക്കൽ കോളേജ് ഫിസിയോ തെറാപ്പി വിഭാഗം മേധാവി. സുമി റോസ് , പകൽ വീട് കെയർടെയ്ക്കർ ശ്രീമതി ഷൈനി, വയോജന ക്ലബ് പ്രസിഡന്റ് , ശ്രീമതി ആലീസ് എന്നിവർ പ്രസംഗിച്ചു. സീനിയർ ഫിസിയോ തെറാപ്പിസ്റ്റ്, ശ്രീമതി. സിമ്മി മേരി ഏലിയാസ്, ബോധവൽക്കരണ ക്ലാസ് നടത്തി. ഫിസിയോതെറാപ്പിസ്റ്റുമാരായ, പ്രിയങ്ക ബേബി, ജോർജി , സെന്ന, ശ്യാമ പ്രിയ എം. , ഡെന്നി സി. എന്നിവർ പകൽ വീട് അഗങ്ങൾക്ക് പരിശീലനം നടത്തി. അമല മെഡിക്കൽ കോളേജ് ആശുപത്രിയിലെ സോഷ്യൽ വർക്ക് വിഭാഗത്തിൻ്റെ സഹകരത്തോടെയാണ് ഫിസിയോ തെറാപ്പി പരിശീലനം നടത്താനായത്.