
- October 07, 2024
അമേരിക്കയിൽ നിന്നുള്ള വിദഗ്ധ സംഘം അമല ആയുർവേദാശുപത്രി സന്ദർശിച്ചു
അമേരിക്കയിലെ നിന്നും ഫാ. ജോസ് പരത്തനാളിന്റെ നേതൃത്വത്തിൽ കാലിഫോർണിയ, റോഡ് ഐലൻഡ്, ലാസ് വെഗാസ് എന്നീ സ്റ്റേറ്റുകളിൽ നിന്നുള്ള വിദഗ്ധ സംഘം അമല ആയുർവേദാശുപത്രി സന്ദർശിച്ചു. അമല ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരക്കൽ സി എം ഐ യും ആശുപത്രി അധികൃതരും ചേർന്ന് സംഘത്തെ സ്വീകരിച്ചു. ആയുർവേദത്തെ കുറിച്ചു വിശദവിവരങ്ങൾ ശേഖരിക്കലും, ആയുർവേദത്തിന്റെ പ്രായോഗിക രീതികൾ മനസ്സിലാക്കലുമായിരുന്നു സന്ദർശനോദ്ദേശം. വിവരശേഖരണത്തിന്റെ ഭാഗമായി ജി എം പി അംഗീകൃത മരുന്ന് നിർമാണശാലയിലും ഔഷധസസ്യ തോട്ടത്തിലും,പഞ്ചകർമ ചികിത്സ വിഭാഗത്തിലും സന്ദർശനം നടത്തി