- August 13, 2024
അമല ഫൗണ്ടേഴ്സ് ഡേ ഒറേഷന്‍
അമല ഫൗണ്ടേഴ്സ് ഡേയൊടനുബന്ധിച്ച് നടത്തിയ ഒറേഷന്‍റെ ഉദ്ഘാടനം പാലിയം ഇന്ത്യ സ്ഥാപകന്‍ പത്മശ്രീ ഡോ.എം.ആര്‍.രാജഗോപാല്‍ നിര്‍വ്വഹിച്ചു. ഹെല്‍ത്ത് ഡെലിവറിയില്‍ പാലിയേറ്റീവ് കെയര്‍ ഉള്‍പ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യത്തെപ്പറ്റി ഡോ.രാജഗോപാല്‍ ഒറേഷനില്‍ ഊന്നി പറഞ്ഞു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍ ഫാ.ജെയ്സണ്‍ മുണ്ടന്മാണി, പാലിയേറ്റീവ് വിഭാഗം മേധാവി ഡോ.രാകേഷ് എല്‍. ജോണ്‍, ജെറിയാട്രി വിഭാഗം മേധാവി ഡോ.എസ്.അനീഷ്, ഡോ.സുജോ വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടങ്ങിയ 400ല്‍-പരം പേര്‍ പങ്കെടുത്തു.