അമലയിൽ ന്യൂക്ലിക് ആസിഡ് ടെസ്റ്റ് ലാബ് ഉദ്ഘാടനം ചെയ്തു

  • Home
  • News and Events
  • അമലയിൽ ന്യൂക്ലിക് ആസിഡ് ടെസ്റ്റ് ലാബ് ഉദ്ഘാടനം ചെയ്തു
  • March 23, 2025

അമലയിൽ ന്യൂക്ലിക് ആസിഡ് ടെസ്റ്റ് ലാബ് ഉദ്ഘാടനം ചെയ്തു

അമല മെഡിക്കല്‍ കോളേജ് ബ്ലഡ് സെന്‍ററില്‍ പുതിയതായി ആരംഭിച്ച ന്യൂക്ലിക് ആസിഡ് ടെസ്റ്റ് ലാബിന്‍റെ ഉദ്ഘാടനവും നാറ്റ്കോണ്‍ തുടര്‍വിദ്യാഭ്യാസപരിപാടിയും തൃശ്ശൂര്‍ ജില്ല കലക്ടര്‍, അര്‍ജ്ജുന്‍ പാണ്ഡ്യന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍, അമല ഡയറക്ടര്‍, ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍, ഫാ.ജെയ്സണ്‍ മുണ്ടൻമാണി, വൈസ് പ്രിന്‍സിപ്പള്‍ , ഡോ.ദീപ്തി രാമകൃഷ്ണന്‍, ബ്ലഡ് സെന്‍റര്‍ മേധാവി, ഡോ.വിനു വിപിന്‍. ജൂബിലി മിഷന്‍ ലാബ് ഡയറക്ടര്‍, ഡോ.സുശീല ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.രോഗികൾക്ക് നൽകുന്ന രക്തം ഏറ്റവും സുരക്ഷിതമായിരിക്കുവാൻ ലോകത്തിൽ ഇന്നു നിലവിലുള്ള ഏറ്റവും പ്രധാനപെട്ട ടെസ്റ്റാണ് ന്യൂക്ലിക് ആസിഡ് ടെസ്റ്റ്. ഇതുമൂലം എച്ച് . ഐ. വി., ഹെപ്പറ്റയ്റ്റിസ് ബി., സി. എന്നിങ്ങനെയുള്ള മാരക രോഗങ്ങളുടെ സാന്നിധ്യം ഏറ്റവും കുറഞ്ഞ വിൻ്റോ പീരീഡിൽ കണ്ടെത്താൻ ന്യൂക്ലിക്ക് ആസിഡ് ടെസ്റ്റിലൂടെ കഴിയും.ഗുണമേന്മയേറിയ ആതുര സേവനം നടത്തുന്ന അമല ആശുപത്രിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച ജില്ലാ കളക്ടർ, നാമായിരിക്കുന്ന സമൂഹത്തിലെ മനുഷ്യരുടെ ആരോഗ്യ സുരക്ഷക്കാവശ്യമായ സംവിധാനങ്ങൾ ഒരുക്കുവാൻ കൂട്ടായ പദ്ധതികൾ ആവിഷ്ക്കരിക്കേണ്ടതിൻ്റെ ആവശ്യകതയും ഊന്നി പറഞ്ഞു.എം.വി.ആര്‍. കാന്‍സര്‍ സെന്‍ററിലെ ഡോ.നിറ്റിന്‍ ഹെന്‍ട്രി, അമൃത മെഡിക്കൽ കോളേജിൽനിന്നും ഡോ.ലിന്‍ഡ ജോണ്‍, റോഷ് ഡയഗ്നോസ്റ്റിക് ഇന്ത്യയിലെ ഡോ.ദീപേഷ് കുമാര്‍ തൃവേദി, അമല മെഡിക്കൽ കോളേജിലെ തബിദ മറിയം സാബു എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.കേരളത്തിനകത്തുനിന്നും പുറത്തു നിന്നുമായി 175 പേർ നാറ്റ് കോൺ തുടർ വിദ്യഭ്യാസ പരിപാടിയിൽ പങ്കു ചേർന്നു. കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ എന്‍.എ.ബി.എച്ച്. അംഗീകാരമുള്ള ആദ്യ ബ്ലഡ് സെന്‍ററും ന്യൂക്ലിക് ആസിഡ് ടെസ്റ്റിന് സൗകര്യമുള്ള 9-ാമത്തെ സ്ഥാപനമാണ് അമല ബ്ലഡ് സെൻ്റർ.
ശരാശരി ആയിരം രോഗികൾക്ക് എല്ലാ മാസവും അമല ബ്ലഡ് സെൻ്ററിൽ നിന്നും രക്തം നൽകുന്നുണ്ട്. അമല മെഡിക്കൽ കോളേജിലെ 3600 ജീവനക്കാരെയും ഉൾപ്പെടുത്തി അമലയിൽ എത്തുന്ന എല്ലാ രോഗികൾക്കും സന്നദ്ധ രക്തദാനത്തിലൂടെ രക്തം ലഭ്യമാക്കുന്ന പദ്ധതിക്കും അമല നേതൃത്വം നൽകുന്നു.