- April 25, 2024
അമല നഴ്സിംങ്ങ് കോളേജിൽ ലോക പുസ്തക ദിനം ആചരിച്ചു
ലോക പുസ്തക ദിനവും പകർപ്പവകാശ ദിനവും അമല നഴ്സിംങ്ങ് കോളേജിൽ വിവിധ പരിപാടികളോടെ ആചരിച്ചു.ഗവ. മെഡിക്കൽ കോളേജ് ചീഫ് ലൈബ്രേറിയൻ പി.ജെ. വെൽസ് പരിപാടികൾ ഉൽഘാടനം ചെയ്തു.പ്രിൻസിപ്പൽ ഡോ. രാജി രഘു നാഥ് അദ്ധ്യക്ഷത വഹിച്ചു.അമല മെഡിക്കൽ കോളേജ് പ്രൊഫസറും ചീഫ് ലൈബ്രേറിയനുമായ ഡോ. എ.റ്റി. ഫ്രാൻസിസ്, വൈസ് പ്രിൻസിപ്പൽ സി. ലിത ലിസ്ബത്ത്, ലിൻഡ വർഗ്ഗീസ്, ആൻ മരിയ ഡൊമിനിക്ക്, വിദ്ധ്യാർത്ഥി പ്രതിനിധികളായ സാൻ്റോ പി.ടി., അലീന ഷാജി, അയന ബേബി എന്നിവർ സംസാരിച്ചു. ലൈബ്രേറിയൻ ഗ്ലാഡിസ് ജോർജ് സ്വാഗതവും ഡെ. ലൈബ്രേറിയൻ ഡേവീസ് കെ. ഓ. നന്ദിയും പറഞ്ഞു.പുസ്തക പ്രദർശനം, ബുക്ക് റിവ്വ്യൂ മത്സരം എന്നിവയും സംഘടിപ്പിച്ചു. ലിറ്റററി ക്ലബ്ബ്, ജേർണൽ ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ നടത്തിയത്