
- May 31, 2024
പുകയില വിരുദ്ധദിനത്തില്‍ 100 കിലോയുടെ മെഴുകുതിരി മാതാവിന് സമര്‍പ്പിച്ചു
അമല നഗര്‍: തന്റെ കാന്‍സര്‍ മാറിയതിന്റെ ഓര്‍മ്മക്കായ് ലോക പുകയിലവിരുദ്ധദിനത്തില്‍ അമല ആശുപത്രിയിലെ ഗ്രോട്ടോയില്‍ 100 കിലോയുടെ കൂറ്റന്‍ മെഴുകുതിരി സമര്‍പ്പിച്ചു അങ്കമാലി പുളിയനം മേലാപ്പിള്ളി ഷിജി വര്‍ഗ്ഗീസ്സ്. കാന്‍സര്‍ മാറിയിട്ട് 20 വര്‍ഷമായെങ്കിലും മാതാവിന്റെ ഗ്രോട്ടോയിലെ മെഴുകുതിരി സമര്‍പ്പണം മുടക്കിയിട്ടില്ല. ആദ്യമൊക്കെ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയാണ് നല്‍കിയിരുന്നത്. ഇപ്പോള്‍ വീട്ടില്‍ തന്നെ മെഴുകുതിരി നിര്‍മ്മാണവും വില്‍പ്പനയും ആരംഭിച്ചു. മാതാവിന്റെ അത്ഭുതരോഗശാന്തിയില് പൂര്‍ണ്ണവിശ്വാസമാണ് ഷിജിക്ക്. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കലും ജോയിന്റ് ഡയറക്ടര്‍ ഫാ.ഷിബു പുത്തന്പുരയ്ക്കലും മെഴുകുതിരി ഏറ്റുവാങ്ങി.