- July 26, 2023
അമലയില്‍ നൈജീരിയന്‍ രോഗിയുടെ ഇടുപ്പെല്ല് മാറ്റിവെച്ചു
അമല നഗര്‍: നൈജീരിയക്കാരി പൗളിന്‍റെ (65 വയസ്സ്) ഇടുപ്പെല്ല് മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയ അമല മെഡിക്കല്‍ കോളേജില്‍ വിജയകരമായി പൂര്‍ത്തിയാക്കി. നിരവധി വര്‍ഷമായി നടക്കാന്‍ സാധിക്കാതെ ശയ്യാലംബിയായിരുന്നു. ഓര്‍ത്തോ സ്പൈന്‍ സര്‍ജന്‍ ഡോ.സ്കോട്ട് ചാക്കോയാണ് ശസ്ത്രക്രിയക്ക് നേതൃത്വം കൊടുത്തത്. ഭര്‍ത്താവ് വിംഗ് കമാണ്ടര്‍ സോളമന്‍ ഇക്കന്‍ണ്ടായോ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. അമല മാനേജ്മെന്‍റ് ദമ്പതികള്‍ക്ക് യാത്രയയപ്പ് നല്‍കി.