അമലയില്‍ പുസ്തകോത്സവം

  • January 30, 2025

അമലയില്‍ പുസ്തകോത്സവം

ചലചിത്രനടനും എഴുത്തുകാരനുമായ മധുപാല്‍ ഉദ്ഘാടനം ചെയ്തു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ഫാ.ആന്‍റണി മണ്ണുമ്മല്‍, ഡോ.ബെറ്റ്സി തോമസ്, ഡോ.രാജി രഘുനാഥ്, ഡോ.എ.സി.സാവിത്രി, സിസ്റ്റ്ര്‍ മിനി, ഡോ.സിസ്റ്റ്ര്‍ ഓസ്റ്റിന്‍, ബോര്‍ജിയോ ലൂയിസ്, വിധു എം.ജോഷി എന്നിവര്‍  പ്രസംഗിച്ചു. പള്‍മനോളജിസ്റ്റ് ഡോ.തോമസ് വടക്കന്‍റെ "ലംഗ് ഒസിലോമെട്രി ടെസ്റ്റിംഗ് ആന്‍റ് ഇന്‍റര്‍പ്രറ്റേഷന്‍" എന്ന പുസ്തകവും അമലയിലെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്സര്‍ ഡോ. ജോബി തോമസ് എഴുതിയ   ഫിസിക്കൽ കെമിസ്ട്രി / ഓർഗാനിക് കെമിസ്ട്രി എന്നീ പുസ്തകങ്ങളുടെ പ്രകാശനവും മധുപാല്‍  നിർവഹിച്ചു . മികച്ച സ്ക്കൂള്‍ ലൈബ്രറിക്കുള്ള പുരസ്ക്കാരം  കൊടുങ്ങല്ലൂര്‍ ഭാരതീയ വിദ്യാഭവന്‍ വിദ്യാമന്ദിര്‍ നേടി. കിഴക്കേകോട്ട നിര്‍മ്മലമാതാ സെന്‍ട്രല്‍ സ്ക്കൂളും അഷ്ടമിച്ചിറ വിജയഗിരി പബ്ലിക് സ്ക്കൂളും രണ്ടാം സമ്മാനത്തിനും ചിറ്റിലപ്പിള്ളി ഐ.ഇ.എസ്. പബ്ലിക് സ്ക്കൂളും പുറനാട്ടുകര അമല മേരി റാണി പബ്ലിക് സ്ക്കൂളും മൂന്നാം  സമ്മാനവും നേടി.