അമല ആയുർവേദാശുപത്രിക്കു നാലാം തവണയും എൻ. എ. ബി. എച്. അംഗീകാരം

  • Home
  • News and Events
  • അമല ആയുർവേദാശുപത്രിക്കു നാലാം തവണയും എൻ. എ. ബി. എച്. അംഗീകാരം
  • August 27, 2024

അമല ആയുർവേദാശുപത്രിക്കു നാലാം തവണയും എൻ. എ. ബി. എച്. അംഗീകാരം

ആശുപത്രികൾക്കുള്ള ദേശീയ ഗുണമേന്മ അംഗീകാരമായ എൻ. എ. ബി. എച്. അക്രെഡിറ്റേഷൻ അമല ആയുർവേദാശുപത്രി കരസ്ഥമാക്കി. ഈ അംഗീകാരം ഇന്ത്യയിൽതന്നെ ആദ്യം ലഭിച്ച സ്ഥാപനങ്ങളിൽ ഒന്നാണ് അമല ആയുർവേദാശുപത്രി. ഇതിനു പുറമെ മറ്റു ഗുണമേന്മ അംഗീകാരങ്ങളായ ഐ. എസ്. ഒ., കേരള ടൂറിസം വകുപ്പ് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ ആയുർഡയമണ്ട് എന്നിവയും നേടിയിട്ടുണ്ട്. കൂടാതെ രോഗികൾക്ക് മികച്ച ആയുർവേദൗഷധങ്ങൾ ലഭ്യമാക്കുന്നതിനായി സ്ഥാപിച്ച മരുന്ന് നിർമ്മാണശാലയും ജി. എം. പി. അംഗീകൃതമാണ്.  പുതുതായി സി. ജി.  എച്. എസ്. അംഗീകാരവും ആയുർവേദാശുപത്രി നേടി. കേന്ദ്രസർക്കാർ ജീവനക്കാർക്കും, ആശ്രിതർക്കും, പെൻഷൻകാർക്കും സർക്കാർ അംഗീകൃത നിരക്കുകളിൽ ആയുർവേദ ചികിത്സ ലഭ്യമാകുന്ന സൗകര്യമാണ് ഇതിലൂടെ ലഭ്യമാകുന്നത്.