- June 26, 2024
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് @ സെൻറ് ജോസഫ് ദേവാലയം ,മാരാംകോട്
അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും മാരാംകോട് സെൻറ് ജോസഫ് ദേവാലയത്തിലെ സെൻറ് വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയും കെ.സി.വൈ.എം ൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിൽ 680 ൽ അധികം രോഗികൾ പങ്കെടുത്ത് വിജയിപ്പിച്ചു. ന്യൂറോളജി ഡിപ്പാർട്ട്മെൻറ് ഉൾപ്പെടെ പത്തോളം മെഡിക്കൽ ഡിപ്പാർട്ട്മെൻറ് സേവനം പ്രയോജനപ്പെടുത്തിയ പൊതുജനങ്ങൾക്ക് ഫാ. ഷിബു പുത്തൻപുരയ്ക്കൽ CMI (ജോ.ഡയറക്ടർ) ചികിത്സ അനുകൂല്യങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു.