- November 04, 2024
സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കുന്നംകുളം റോട്ടറി ക്ലബ്ബിന്റെയും അമല മെഡിക്കൽ കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കുന്നംകുളം റോട്ടറി നെസ്റ്റിൽ വച്ച് സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. നൂറോളം പേർക്ക് കാഴ്ച പരിശോധന നടത്തി.അമല മെഡിക്കൽ കോളേജ് ജോയിൻറ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കുന്നംകുളം റോട്ടറി ക്ലബ് പ്രസിഡണ്ട് കെ .വി ആനന്ദൻ, സെക്രട്ടറി അഡ്വക്കേറ്റ് ബാബു മങ്ങാടൻ, ട്രഷറർ പി .എസ് മഹീന്ദ്രൻ ,അമല ഫെല്ലോഷിപ്പ് കുന്നംകുളം യൂണിറ്റ് പ്രസിഡണ്ട് ഉണ്ണി സി. ഇ , ഡോ. മുകേഷ് കെ. ആർ,സോണി സി. പുലിക്കോട്ടിൽ എന്നിവർ നേതൃത്വം നൽകി