അമലയില്‍ സേവനവാരം

  • October 08, 2022

അമലയില്‍ സേവനവാരം

അമല മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച സേവനവാരത്തിന്‍റെ ഉദ്ഘാടനം അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍ നിര്‍വ്വഹിച്ചു. കമ്മ്യൂണിറ്റി മെഡിസിന്‍ മേധാവി ഡോ.സി.ആര്‍.സാജു, എം.ബി.ബി.എസ്. വിദ്യാര്‍ത്ഥി പ്രതിനിധി ആഷ അലക്സ്, എന്‍റമോളജിസ്റ്റ് മുഹമ്മദ് റാഫി എന്നിവര്‍ പ്രസംഗിച്ചു. ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന സേവനവാരത്തില്‍ എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളും സ്റ്റാഫംഗങ്ങലും പങ്കെടുക്കും.