- June 07, 2024
അമലയില്‍ മെഡ്കോണ്-2024
അമല മെഡിക്കല്‍ കോളേജില്‍ നടന്ന ജനറല്‍ മെഡിസിന് കോണ്‍ഫ്രന്‍സ് മെഡ് കോണ്‍-2024 ന്റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ജോയിന്റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.രാജേഷ് ആന്റോ, എച്ച്.ഒ.ഡി. ഡോ.ജി.ജോര്‍ജ്ജ്, പ്രൊഫ.ഡോ.ടി.പി.ആന്റണി, പ്രൊഫ.ഡോ.നാരായണന് പോറ്റി, ഡോ.ഗീത പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. മെഡിസിൻ ചികിത്സാ രംഗത്തും പഠനരംഗത്തും നടത്തിയ സേവനങ്ങളെ മാനിച്ചു മുതിർന്ന മെഡിക്കൽ അധ്യാപകരായ പ്രൊഫ. ടി. ഗോപിനാഥൻ; പ്രൊഫ. കെ.സി.മാത്യു; പ്രൊഫ. ടി. പി. ആൻ്റണി; പ്രൊഫ. ജി.ജോർജ് എന്നിവരെ “ ഗുരുവന്ദനം- "ലെജൻഡ്സ് ഓഫ് അമല മെഡിസിൻ " പരിപാടിയിൽ ആദരിച്ചു. 150 ഓളം ഡോക്ടര്‍മാര്‍ പങ്കെടുത്തു.