
- March 08, 2025
അമലയിൽ ട്യൂബ്ർക്യൂലോസിസ് തുടർവിദ്യാഭ്യാസ പരിപാടി
അമല മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗവും ഡിസ്ട്രിക്ട് ടി.ബി. സെന്ററും സംയുക്തമായി നടത്തിയ " ടി. ബി. ബിയോണ്ട് ലംഗ്‌സ് " എന്ന വിഷയത്തെ അധിഷ്ടിതമാക്കി നടത്തിയ തുടർവിദ്യഭ്യാസ പരിപാടി തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എൻ. അശോകൻ നിർവഹിച്ചു. അമല ജോയിന്റ് ഡയറക്ടർ റവ. ഫാ. ഡെൽജോ പുത്തൂർ CMI അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ലാ ടി. ബി. ഓഫീസർ ഡോ. അജയ് രാജ്, അമല കമ്മ്യൂണിറ്റി മെഡിസിൻ മേധാവി ഡോ. സി. ആർ. സാജു, സ്റ്റേറ്റ് ടാസ്ക് ഫോഴ്സ് ചെയർപേഴ്സൺ ഡോ. ഡേവിസ് പോൾ, സോണൽ ടാസ്ക് ഫോഴ്സ് ചെയർപേഴ്സൺ ഡോ. സഞ്ജീവ് നായർ, ഡിസ്ട്രിക്ട് സർവിലൻസ് ഓഫീസർ ഡോ. സതീഷ്, തൃശൂർ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ഡോ. സജീവ് കുമാർ, അമല കമ്മ്യൂണിറ്റി മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശ്രുതി, അമല ടി ബി ഓഫീസർ ഡോ. നീതു ഇ. എസ്. എന്നിവർ സംസാരിച്ചു.