- February 21, 2024
അമലയില്‍ മാതൃഭാഷാദിനം
അമലമെഡിക്കല്‍ കോളേജില്‍ നടത്തിയ മാതൃഭാഷാദിനാചരണത്തില്‍ മലയാള ഭാഷയുടെ കാവലാളന്മാരായ എഴുത്തുകാരുടെ പുസ്തകങ്ങള്‍ കൈയ്യിലേന്തി വിദ്യാര്‍ത്ഥികളും, സ്റ്റാഫംഗങ്ങളും പ്രതിജ്ഞയെടുത്തു. ചടങ്ങില്‍ അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്‍റണി മണ്ണുമ്മല്‍, മേജര്‍ സ്റ്റൈജു. പി.ജെ, എച്ച്. ആര്‍ മാനേജര്‍ അഡ്വ. ഫില്‍ജോ, ജനറല്‍ മാനേജര്‍ ബോര്‍ജിയോ ലൂയിസ് , പി.ആര്‍.ഒ ജോസഫ് വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു.