
- March 09, 2025
അമല ഫെല്ലോഷിപ്പ് കൊടുങ്ങല്ലൂർ യൂണിറ്റിന്റെയും അമല മെഡിക്കൽ കോളേജിന്റെയും ആഭിമുഖ്യത്തിൽ മേത്തല ബാലബോധിനി യുപി സ്കൂളിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പുംമരുന്ന് വിതരണവും സംഘടിപ്പിച്ചു.
അമല ഫെല്ലോഷിപ്പ് കൊടുങ്ങല്ലൂർ യൂണിറ്റിന്റെയും അമല മെഡിക്കൽ കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മേത്തല ബാലബോധിനി യുപി സ്കൂളിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു. 200 ഓളം പേർക്ക് പരിശോധന നടത്തി മരുന്ന് വിതരണം ചെയ്തു.വി ആർ സുനിൽകുമാർ എംഎൽഎ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.അമല മെഡിക്കൽ കോളേജ് ജോയിൻ്റ് ഡയറക്ടർ ഫാ.ഷിബു പുത്തൻപുരയ്ക്കൽ സി.എം.ഐ മുഖ്യാതിഥി ആയിരുന്നു.അമല ഫെല്ലോഷിപ്പ് കൊടുങ്ങല്ലൂർ യൂണിറ്റ് പ്രസിഡണ്ട് പി രാമൻകുട്ടി അധ്യക്ഷനായിരുന്നു.വാർഡ് കൗൺസിലർ സ്മിത ആനന്ദൻ,കെ പി തോമസ് ജോസഫ്, കെ വി സുധൻ, വർഗീസ് വടക്കൻ, പി എൻ ഉണ്ണികൃഷ്ണൻ പി ടി മാർട്ടിൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.