- March 16, 2024
അമലയില്‍ വൃക്ക ദിനാചരണം
അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ വൃക്കദിനാചരണത്തിന്‍റെയും ബോധവല്‍ക്കരണ പരിപാടികളുടെയും ഉദ്ഘാടനം തൃശ്ശൂര്‍ സൈബര്‍ പോലീസ് ഓഫീസ്സര്‍ അപര്‍ണ്ണ ലവകുമാര്‍ നിര്‍വ്വഹിച്ചു.അമല ജോയിന്‍റ് ഡയറക്ടര്‍മാരായ ഫാ. ഡെല്‍ജോ പുത്തൂര്‍, ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജേഷ് ആന്‍റോ, നെഫ്രോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ. എം. രഘുനാഥ്, ഡോ. ബിനോയ് തോമസ്, പി.ആര്‍.ഒ. ജോസഫ് വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തിന്‍റെ ഭാഗമായി പോസ്റ്റര്‍ മത്സരം, തെരുവ്നാടകം, സൗജന്യ മെഡിക്കല്‍ ക്യാമ്പ് എന്നിവയും നടത്തി.