- July 15, 2024
അമലയില്‍ മത്സ്യതൊഴിലാളിയുടെ ഭീമന്‍ കിഡ്നി മുഴ നീക്കം ചെയ്തു
അമല മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗത്തില്‍ അഡ്മിറ്റായ പൊന്നാനിയിലെ മത്സ്യതൊഴിലാളിയായ 65 വയസ്സുകാരന്‍റെ കിഡ്നിയില്‍ കാണപ്പെട്ട 5 കിലോയോളം തൂക്കമുള്ള ഭീമന്‍ മുഴ നീക്കം ചെയ്തു. കുടലിന്‍റെ തടസ്സവും വയറുവേദയുമായാണ് രോഗി ആശുപത്രിയിലെത്തിയത്. നാട്ടിലുള്ള ആശുപത്രികളിലും കാണിച്ചിരുന്നു. രോഗത്തിന് ശമനമില്ലാത്തതിനാലാണ് അമലയിലേയ്ക്ക് റഫര്‍ ചെയ്തത്. സി.ടി.സ്കാനില്‍ വയറിന്‍റെ അടിഭാഗത്ത് മുഴ കണ്ടെത്തി. യൂറോളജിസ്റ്റ് ഡോ.ബിനു, സര്‍ജന്‍ ഡോ.റിസ്വാന്‍, അനസ്തറ്റിസ്റ്റ് ഡോ.ജൂലി, മറ്റു ടീമംഗങ്ങളായ ഡോ.അനുഷ, ഡോ.ആന്‍, ഡോ.സൗമ്യ, ഡോ.അനീറ്റ, നഴ്സ്മാരായ സോജി, നീതു എന്നിവരുടെ ടീമാണ് ഓപ്പറേഷന്‍ നടത്തിയത്. രണ്ട് മാസം മുന്‍പ് പക്ഷാഘാതം പിടിപെട്ടതിനാല്‍ ഓപ്പറേഷന്‍ വളരെ വിഷമം പിടിച്ചതായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രോഗി പൂര്‍ണ്ണസുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങി.