
- March 13, 2025
അമലയിൽ ലോക വൃക്കദിനാചാരണം
ലോക വൃക്കദിനാചാരണത്തോട് അനുബന്ധിച്ച് അമല മെഡിക്കൽ കോളേജിൽ നടത്തിയ വിവിധ പരിപാടികളുടെ ഉദ്ഘാടനം കല്യാൺ സിൽക്‌സ് മാനേജിങ് ഡയറക്ടർ ടി എസ് പട്ടാഭിരാമൻ നിർവഹിച്ചു. അമല ഡയറക്ടർ റവ. ഫാ. ജൂലിയസ് അറക്കൽ സി. എം. ഐ, ജോയിന്റ് ഡയറക്ടർമാരായ റവ. ഫാ. ഡെൽജോ പുത്തൂർ സി.എം. ഐ, റവ. ഫാ. ഷിബു പുത്തൻപുരക്കൽ സി. എം. ഐ, നേഫ്റോളജി വിഭാഗം മേധാവി ഡോ. എം. രഘുനാഥ്, അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബിനോയ് തോമസ്, ഡോ. ഹബീസ് റഷീദ് എന്നിവർ പ്രസംഗിച്ചു. ആബാ ക്യാമ്പ് കോർഡിനേറ്റർ ജിജോ ജോസ് മുഖ്യപ്രഭാഷണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി ഫ്ലാഷ്മോബ്, പോസ്റ്റർ കോമ്പറ്റിഷൻ, മെഡിക്കൽ ക്യാമ്പ് എന്നിവയും നടത്തി.