- September 16, 2022
KIDDEIWINK Inauguration
അമല മെഡിക്കല്‍ കോളേജ് മനോരോഗവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ പഠനവൈകല്യമുള്ള കുട്ടികള്‍ക്കായ് നടത്തിയ പ്രത്യേക ട്രെയിനിംഗ് പദ്ധതി ڇകിഡിവിങ്കിന്‍റെڈ ഉദ്ഘാടനം മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. അമല പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, ഫാ.ഡെല്‍ജോ പൂത്തൂര്‍, ഡോ.പാര്‍വ്വതി മേനോന്‍, ഡോ.ഷൈനി ജോണ്‍, റെമഡിയല്‍ ട്രെയിനര്‍ സി.സി.നീലിമ എന്നിവര്‍ പ്രസംഗിച്ചു. പഠനവൈകല്യം നേരത്തെ കണ്ടെത്തി പഠന പരിഹാരവും ചികിത്സയും ട്രെയിനിംഗും നല്‍കുന്നതാണ് പദ്ധതി.