അമല ആയുർവേദാശുപത്രിയിൽ കർക്കിടക നിലാവ് 2023

  • Home
  • News and Events
  • അമല ആയുർവേദാശുപത്രിയിൽ കർക്കിടക നിലാവ് 2023
  • August 12, 2023

അമല ആയുർവേദാശുപത്രിയിൽ കർക്കിടക നിലാവ് 2023

കർക്കിടക മാസാചരണത്തോടനുബന്ധിച്ചു അമല ആയുർവേദാശുപത്രി സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടി-  കർക്കിടക നിലാവ് 2023 പ്രശസ്തവാദ്യ കലാകാരൻ പദ്മശ്രീ പെരുവനം കുട്ടൻ മാരാർ ഉദ്‌ഘാടനം ചെയ്തു.അമല ഇൻസ്റ്റിറ്റ്യൂട്ട് ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ സി എം ഐ അധ്യക്ഷനായ ചടങ്ങിൽ ഫാ. ഷിബു പുത്തൻപുരയ്ക്കൽ സി എം ഐ സ്വാഗതം പറഞ്ഞു. സർവ്വശ്രീ കലാനിലയം രാഘവൻ ആശാൻ, ഫ്രാൻസിസ്കണ്ണനായ്ക്കൽ എന്നിവരും ഡോ. സി. ഓസ്റ്റിനും പ്രസംഗിച്ചു. ഡോ.സുനന്ദയും ഡോ. ജയന്തിയും   കഥകളിയും, പ്രശസ്ത ഹാസ്യകലാകാരന്മാർ സാജു കൊടിയനും പ്രമോദ് മാളയും ചേർന്ന് സ്റ്റാൻഡ്അപ്പ് കോമഡി ഷോയും അവതരിപ്പിച്ചു.