- July 17, 2023
അമലയില്‍ കര്‍ക്കിടക സ്റ്റാള്‍ ആരംഭിച്ചു
അമല ആയുര്‍വ്വേദവിഭാഗം ഒരുക്കിയ കര്‍ക്കിടക സ്റ്റാളിന്‍റെ ഉദ്ഘാടനം വേലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ടി.ആര്‍.ഷോബി നിര്‍വ്വഹിച്ചു. ആസ്ട്രിയയില്‍ നിന്നെത്തിയ ഫാ.പ്രകാശം നായഡു ആദ്യ വില്പന ഏറ്റുവാങ്ങി. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, ഡോ.സിസ്റ്റ്ര്‍ ഓസ്റ്റിന്‍, ഡോ.കെ.രോഹിത് എന്നിവര്‍ പ്രസംഗിച്ചു. കര്‍ക്കിടക ചികിത്സക്ക് കുറഞ്ഞ നിരക്കിലുള്ള വിവിധ പാക്കേജുകളും അമല ആയുര്‍വ്വേദാശുപത്രിയില്‍ ലഭ്യമാണ്.