- December 22, 2025
അമലയിൽ കാൻസർ അതിജീവിത ജീനയുടെ കേക്ക് മേള
ക്യാൻസർ അതിജീവിത ജീന ആന്റോ (Jeena Anto) വീട്ടിൽ ഉണ്ടാക്കിയ കേക്കുകളുടെ പ്രദർശനവും വിൽപ്പനയും അമല മെഡിക്കൽ കോളേജിൽ ആരംഭിച്ചു. ചലച്ചിത്ര താരം ഡെയ്ൻ ഡേവിസ് മേള ഉദ്ഘാടനം ചെയ്തു. അമല ഡയറക്ടർ ഫാദർ ജൂലിയസ് അറക്കലിന്റെ പ്രത്യേക താൽപര്യ പ്രകാരമാണ് സെറാസ് കേക്ക്സ് ഈ വർഷവും അമലയിലെത്തുന്നത്. പി.ആർ.ഓ ജോസഫ് വർഗീസ് ഡെയിനിൽ നിന്നും ആദ്യ വില്പന ഏറ്റുവാങ്ങി. മുല്ലശ്ശേരി സ്വദേശി ജീന മറ്റുള്ളവർക്ക് കൂടി പ്രചോദനമാവുകയാണ്. തന്റെ കഥ പറഞ്ഞു ധൈര്യം പകരുന്നതാണ് ജീനക്ക് ലഭിക്കുന്ന സന്തോഷം.