അമലയില്‍ ജനനി മദര്‍ കെയര്‍ പദ്ധതി

  • June 24, 2023

അമലയില്‍ ജനനി മദര്‍ കെയര്‍ പദ്ധതി

അമല മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച ജനനി മദര്‍ കെയര്‍
പദ്ധതിയുടെ അഞ്ചാം എഡിഷന്‍റെ ഉദ്ഘാടനം ടെലിവിഷന്‍ താരം അശ്വതി ശ്രീകാന്ത് നിര്‍വ്വഹിച്ചു. 100 അമ്മമാര്‍ക്കും അവര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് രണ്ട് വയസ് പൂര്‍ത്തിയാകുന്നതുവരെയും സൗജന്യചികിത്സ ലഭ്യമാക്കുന്നതാണ് പദ്ധതി. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍, ഫാ. ഡെല്‍ജോ പുത്തൂര്‍, ഡോ. ഷിജി, ഡോ. ഹൃദ്യ, സൈജു എടക്കളത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു. മാതൃ-ശിശു ഗുണഭോക്താക്കളുടെ സംഗമവും നടന്നു.