- January 13, 2023
അമലയില്‍ കൊതുക് നിവാരണത്തിന് നവീനപദ്ധതി
'കൊതുക് രഹിത കാമ്പസ്സ്' എന്ന ലക്ഷ്യത്തോടെ അമല
മെഡിക്കല്‍ കോളേജില്‍ എല്ലാ ജീവനക്കാരേയും വിദ്യാര്‍ത്ഥികളെയും
പങ്കെടുപ്പിച്ച് കൊണ്ടുള്ള ക്ലീനിംഗ് പരിപാടി ആരംഭിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍
ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, എന്‍റമോളജിസ്റ്റ് മുഹമ്മദ് റാഫി എന്നിവരുടെ നേതൃത്വത്തിലും വിവിധകമ്മിറ്റികളുടെ സഹായത്തോടെയും ആഴ്ചയില്‍ ഒരു മണിക്കൂര്‍ എല്ലാവരെയും കാമ്പസ്സ് ക്ലീനിംഗില്‍ പങ്കെടുപ്പിക്കും.