- December 08, 2023
Inauguration Fitness Sports Physiotherapy
അമല നഗർ : അമല ആശുപത്രിയിലെ ഫിസിയോതെറാപ്പി വിഭാഗത്തിൻ്റെ നേതൃത്വത്തിലുള്ള ഫിറ്റ്നസ് ആൻഡ് സ്പോർട്സ് ഫിസിയോ തെറാപ്പി സെൻ്ററിൻ്റെ ഉത്ഘാടനം മുൻ ഇന്ത്യൻ ഫുട്ബോൾ ഗോൾകീപ്പറും കോച്ചുമായിരുന്ന വിക്ടർ മഞ്ഞില നിർവ്വഹിച്ചു.
കായിക ലോകത്തു ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഫി സിയോതെറാപ്പിയെന്നും ഫിസിയോ തെറാപ്പിസ്റ് ഓരോ ടീമിലെയും അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആധുനിക രീതിയിൽ, അമലയിൽ ഒരുക്കിയിരിക്കുന്ന ഫിറ്റ്നസ് സെൻററിൽ പ്രഗത്ഭരായ ഫിസിയോ തെറാപ്പിസ്റ്റുകളുടെ സേവനം ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കൽ ഉപകരിക്കുമെന്ന് ശ്രീ. വിക്ടർ മഞ്ഞില പറഞ്ഞു.
അമല മെഡിക്കൽ കോളേജിൽവച്ചു നടന്ന പൊതു മീറ്റിങ്ങിൽ ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സി.എം.ഐ. അധ്യക്ഷത വഹിച്ചു. ജോയിൻ്റ് ഡയറക്ടർ, ഫാ. ജെയ്സൺ മുണ്ടൻമാണി സി.എം.ഐ. , അമല മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ, ഡോ. ദീപ്തി രാമകൃഷ്ണൻ, ശ്രീ. ആർ. കെ രവി. , ഓർത്തോപി ഡിക് വിഭാഗം പ്രൊഫസർ, ഡോ. ഡോമിനിക് പുത്തൂർ, ചീഫ് ഡയറ്റീഷ്യൻ ഡോ. റീന, ഫിസിയോ തെറാപ്പി വിഭാഗം മേധാവി ശ്രീമതി സുമി റോസ് , എന്നിവർ പ്രസംഗിച്ചു.
അമലയിലെ ഫിസിയോ തെറാപ്പി വിഭാഗത്തിന്റെ മൂന്നാമത്തെ യൂണിറ്റാണ് ഫിറ്റ്നസ് ആൻഡ് സ്പോർട്സ് യൂണിറ്റ് എന്ന് ഫിസിയോ തെറാപ്പി വിഭാഗം മേധാവി പറഞ്ഞു. നേരത്തെ കാൻസർ വിഭാഗത്തിലും ആയുർവേദ വിഭാഗത്തിലും അമല ഫിസിയോ തെറാപ്പിയുടെ ഓരോ ശാഖകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ടെന്ന് ചീഫ് ഫിസിയോ തെറാപ്പിസ്റ്റ് സുമി റോസ് പറഞ്ഞു.